കുളത്തില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
താനൂര്‍: കുളത്തില്‍ കുളിക്കുന്നതിനിടെ ചെളിയില്‍ പൂണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ഒഴൂര്‍ രാകേഷ് നഗറില്‍ മമ്മിക്കാനകത്ത് ഉദൈഫിന്റെ മകന്‍ സിയാദുല്‍ മുന്‍ഷിഫ് (12)ആണ് മരിച്ചത്. താനൂര്‍ എച്ച്എസ്എം സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥിയാണ്. കഴിഞ്ഞ വ്യാഴാഴ്ച്ച ഒഴൂര്‍ മാറാഞ്ചേരി കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു, കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മരണം സംഭവിച്ചു. പോസ്റ്റ്‌മോട്ടത്തിന് ശേഷം നാളെ ഉച്ചയോടെ താനൂര്‍ നടക്കാവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്: ഷഹീദ. സഹോദരങ്ങള്‍: മുഹമ്മദ് മുസദ്ദിഖ്, മുഹമ്മദ് മുഹാസ്.