മാള: ആളൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടന്ന വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ചൊവ്വാഴ്ച വൈകീട്ട് നടന്ന ചടങ്ങിലെത്തിയ 165 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും 13 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നും ആരോഗ്യം വിഭാഗം അറിയിച്ചു. ആകെ 265 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജില്ലാ ആരോഗ്യവിഭാഗം ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ രാജു, ചന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ കെ ശ്രീവത്സന്‍, ഡോ. കെ ആര്‍ സുബ്രഹ്മണ്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.