ജെ എന്‍ ഹോക്കി അണ്ടര്‍ 17 പാലക്കാട് പന്തലാംപാടം മേരിമാതാ എച്ച്. എസിന് കിരീടം

Update: 2021-11-22 02:28 GMT

തൃശൂര്‍: ജെഎന്‍ ഹോക്കി അണ്ടര്‍17 ആണ്‍കുട്ടികളുടെ വിഭാഗം സംസ്ഥാനതല മത്സരങ്ങള്‍ക്ക് തൃശൂരില്‍ പരിസമാപ്തി. മൂന്ന് ദിനങ്ങളിലായി തൃശൂര്‍ സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സംസ്ഥാനത്തെ മികച്ച സ്‌കൂളിനുള്ള കിരീടം പാലക്കാട് പന്തലാംപാടം മേരിമാതാ എച്ച്എസ് സ്വന്തമാക്കി. വയനാട് നല്ലൂര്‍നാട് എംആര്‍എസിനെ തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.

ഔദ്യോഗിക സമാപനസമ്മേളനം തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാന വിതരണവും നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍ എ ഗോപകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍, ജോയിന്റ് ഡയറക്ടര്‍ സ്‌പോര്‍ട്‌സ് ഇന്‍ചാര്‍ജ് കെ ശശിപ്രഭ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ എ എസ് മിഥുന്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സ്‌പോര്‍ട്‌സ് ഡി ജി അലോഷ്യസ് പി നന്ദിയും പറഞ്ഞു.

Similar News