ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Update: 2021-11-20 08:41 GMT

ചെറുതുരുത്തി: ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന വെട്ടിക്കാട്ടിരി ലക്ഷം വീട്ടില്‍ പൊട്ടിക്കുണ്ടില്‍ മുഹമ്മദ് (50) മരണപ്പെട്ടു. വെട്ടിക്കാട്ടിരി സ്വതന്ത്ര തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകനായിരുന്നു. ഒരാഴ്ച മുമ്പ് വെട്ടിക്കാട്ടിരി മദ്‌റസക്ക് സമീപം വെച്ച് ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയും പിന്നീടുള്ള പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെട്ടിക്കാട്ടിരി ജുമാ മസ്ജിദില്‍ ഖബറടക്കും.

ഭാര്യ : സുലൈഖ. മക്കള്‍: മുഹ്‌സിന, മുഫസീല. മരുമക്കള്‍: റഫീഖ്, ഷാഹിദ്.

Similar News