വാഗണ്‍ കൂട്ടക്കൊലക്ക് നൂറാണ്ട്; ശുഹദാക്കളുടെ മഖ്ബറകളില്‍ പ്രാര്‍ത്ഥന നടത്തി

Update: 2021-11-19 13:38 GMT

തിരൂര്‍: വാഗണ്‍ ട്രാജഡി ശുഹദാക്കളുടെ മഖ്ബറകളില്‍ എസ്‌കെഎസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തി. കോരങ്ങത്ത് മഖ്ബറിയില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കി.

സി പി അബൂബക്കര്‍ ഫൈസി ചെമ്പ്ര, നൗഷാദ് ചെട്ടിപ്പടി, ശാഹുല്‍ ഹമീദ് ഫൈസി കൈനിക്കര, അഷ്‌റഫ് നിസാമി, സുലൈമാന്‍ ആലത്തിയൂര്‍, മുനീര്‍ ഹാജി, സിദ്ധീക്ക് ഹാജി, അഷ്‌റഫ് തറമ്മല്‍, മുനീര്‍ പറവണ്ണ, മുനീര്‍ ബാബു, അമീര്‍ ഫൈസല്‍ സുഹൈര്‍ വള്ളിക്കാഞ്ഞിരം സംബന്ധിച്ചു. കോട്ട് ഖബറിടത്തില്‍ സയ്യിദ് എ എസ് കെ തങ്ങള്‍ കൊടക്കാട് നേതൃത്വം നല്‍കി. അബ്ദുല്‍ ഹഖ് ഫൈസി, മുഹമ്മദലി ഫൈസി കരേക്കാട്, ഇസ്മായില്‍ മാസ്റ്റര്‍, കല്ലിങ്ങല്‍ അബ്ദുല്ല കുട്ടി, അന്‍വര്‍ സാദിക്ക് തിരൂര്‍, വാസിഹ് പാലത്തിങ്ങല്‍, സലാം മുസ്‌ല്യാര്‍ പാലത്തിങ്ങല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Similar News