മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ധനവിനെതിരേ പൊന്‍മുണ്ടം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി വൈലത്തൂര്‍ പൊന്‍മുണ്ടം വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി വാസുദേവന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡിസിസി സെക്രട്ടറി കെപികെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത്‌കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി മുഖ്യപ്രഭാഷണം നടത്തി. സിദ്ദീഖ് പുല്ലാട്ട്, റഹീം പെരുഞ്ചേരി, ചന്ദ്രന്‍ കുടുക്കില്‍, ഷക്കീല ചിറ്റമ്പലം, ആര്‍ കോമുക്കുട്ടി, പി ടി നാസാര്‍, പ്രഭാകരന്‍ നമ്പടി വീട്ടില്‍, ഹബീബ് ആദ്യശ്ശേരി, ജസീര്‍ വരിക്കോട്ടില്‍, ജബ്ബാര്‍ പി പി, മുസ്തഫ സി കെ, സുകുമാരന്‍ കൊടിയേരി, ഹനീഫ കള്ളിയാട്ട്, എന്‍ കെ മുഹമ്മദ്കുട്ടി, പി കെ ജാബിര്‍ സംസാരിച്ചു.