ഉപയോഗിക്കാന്‍ നല്‍കിയ കാറ് കടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

Update: 2021-11-18 05:57 GMT

അരീക്കോട്: 15 ദിവസത്തിന് ഉപയോഗിക്കാന്‍ നല്‍കിയ കാര്‍ തിരിച്ചു നല്‍കാതെ കടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചെറുവായൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്ന മാനുപ്പയെയാണ് (31 ) അരീക്കോട് പൊലിസ് അറ സ്റ്റ് ചെയ്തത്. മുണ്ടംപറമ്പ് സ്വദേശി അബ്ദുറഷീദിന്റെ 3.8 ലക്ഷം രൂപ വിലവരുന്ന കാര്‍ തിരിച്ചുനല്‍കാതെ കൈമാറ്റം ചെയ്ത് കടത്തിയതാണ് കേസ്. നാലാംപ്രതിയാണിയാള്‍. കാണാതായ കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല . പ്രതികള്‍ കാര്‍ തമിഴ്‌നാട്ടിലേക്ക് കടത്തിയതായി സംശയിക്കുന്നതായി അരിക്കോട് എസ്എച്ച്ഒ സി വി ലൈജു മോന്‍ പറഞ്ഞു. മറ്റു പ്രതികളായ ചെറുവായൂര്‍ കാസിം, മുഹമ്മദലി ഒഴുകൂര്‍, തടപ്പറമ്പ് മുജീബ് റഹ്മാന്‍ എന്നിവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. വാഹനം തമിഴ്‌നാട്ടിലേക്ക് കടത്തി എന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി എസ്എച്ച്ഒ പറഞ്ഞു. നിലവില്‍ പ്രതികള്‍ക്കെതിരേ വഞ്ചന ഉള്‍പ്പെടെയുള്ള കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ മഞ്ചേരി സിജെഎം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Similar News