ദരിദ്രരായ ജനങ്ങള്‍ക്ക് ജീവിക്കണമെങ്കില്‍ സമരം ചെയ്യേണ്ട സ്ഥിതി: ശ്രീജ നെയ്യാറ്റിന്‍കര

Update: 2021-11-17 11:12 GMT

തിക്കോടി: ദരിദ്രരായ ജനങ്ങള്‍ക്ക് ജീവിക്കണമെങ്കില്‍ സമരം ചെയ്യേണ്ട സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്ന് പ്രമുഖ ആക്റ്റിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കര. തിക്കോടി സുനാമി കോളനിയിലെ മാലിന്യ സംഭരണ കേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍.


പാവങ്ങള്‍ താമസിക്കുന്ന ഇടങ്ങളിലാണ് ഇത്തരം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതേ സമയം സമ്പന്ന മേഖലയില്‍ എവിടെയും പദ്ധതികള്‍ കാണാന്‍ കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോളനിയിലെ പട്ടയം ലഭിക്കാത്തവര്‍ക്ക് പട്ടയം നല്‍കുകയും കിട്ടിയവര്‍ക്ക് നികുതി അടക്കാന്‍ നടപടികള്‍ കൈകൊള്ളണമെന്നും സര്‍ക്കാറിനോട് അവര്‍ ആവശ്യപ്പെട്ടു. സമീപത്ത മുഴുവന്‍ വീടുകളും സന്ദര്‍ശിക്കുകയും സമരത്തിന് എല്ലാവിധ പിന്തുണ അറിയിക്കുകയും ചെയ്തു. പ്രദേശത്തെ സമര കൂട്ടയ്മ പ്രസിഡന്റ് വാഹിദ്, സെക്രട്ടറി എംകെ സലാം, കോര്‍ഡിനേറ്റര്‍ നാസര്‍ പുതുക്കുടി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം നൈസാ നസീര്‍, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ജസിയ കാവുംവട്ടം, തിക്കോടി ബ്രാഞ്ച് പ്രസിഡന്റ് റഹ്മത്ത് അല്‍ ഇസ്രാ, സെക്രട്ടറി ഖദീജ ഹിബ, ഹസീന എം ടി, ഷഹനാസ്, ഷാഹിന ജമാല്‍ എന്നിവര്‍ അനുഗമിച്ചു.

Similar News