കുതിരാനില്‍ ട്രാഫിക് ലൈറ്റുകളും സിഗ്‌നല്‍ ബോര്‍ഡുകളും സ്ഥാപിച്ചു തുടങ്ങി
തൃശൂര്‍: കുതിരാനില്‍ നടപ്പിലാക്കുന്ന ഗതാഗത പരിഷ്‌ക്കരണങ്ങളുടെ ഭാഗമായി ദേശീയപാതയില്‍ വഴുക്കുമ്പാറ മുതല്‍ വില്ലന്‍ വളവുവരെയുള്ള ഭാഗത്ത് ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകളും ദിശാ ബോര്‍ഡുകളും സ്ഥാപിച്ചു തുടങ്ങി. ഇരു ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒന്നാം തുരങ്കത്തിലൂടെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്ത് പോലിസിന്റെ നിര്‍ദ്ദേശപ്രകാരമുള്ള ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത്. രണ്ടാം തുരങ്കത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍ എത്തിയതിനെ തുടര്‍ന്ന് തുരങ്കത്തിലേക്കുള്ള റോഡിന്റെ പണികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇതിനായി നിലവില്‍ പാലക്കാട് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ കടത്തിവിടുന്ന പഴയ പാത പൊളിച്ചു നീക്കേണ്ടി വരും. അപ്പോള്‍ ഒന്നാം തുരങ്കത്തിലൂടെ തന്നെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ കടത്തിവിടേണ്ടി വരും. കഴിഞ്ഞദിവസം സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ആദിത്യ കുതിരാനില്‍ സന്ദര്‍ശനം നടത്തുകയും ഇവിടെ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച കരാര്‍ കമ്പനിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.