വൈറ്റിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊലപ്പെടുത്തി റെയില്‍വേ ട്രാക്കിന് സമീപം തള്ളിയതെന്നാണ് പോലിസിന്റെ സംശയം

Update: 2026-02-24 02:44 GMT

കൊച്ചി: വൈറ്റിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റൊരിടത്തു കൊലപാതകം നടത്തിയതിന് ശേഷം മൃതദേഹം ട്രാക്കില്‍ വെച്ചതാണെന്ന് നിഗമനം. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണ് പോലിസ്. 30-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം ട്രെയിന്‍ കേറാത്ത ട്രാക്കിനു പുറത്താണ്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടത്. പിന്നീട് റെയില്‍വേയിലും പോലിസിനേയും വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ട് കിട്ടിയിട്ടുണ്ട്. പോലിസ് പരിശോധന തുടരുകയാണ്.