ബി ടെക് ലാറ്ററല്‍ എന്‍ട്രി പരീക്ഷയില്‍ ദേവ ദര്‍ശന് ഒന്നാം റാങ്ക്

Update: 2021-11-12 03:54 GMT

തിരൂര്‍: 2021 ബി ടെക് ലാറ്ററര്‍ എന്‍ട്രി എന്‍ജിനിയറിംഗ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ദേവദര്‍ശന്‍. തിരൂര്‍ സിതിസാഹിബ് മെമ്മോറിയല്‍ പോളിട്ടെക്‌നിക് കോളജിലെ 2020 ബാച്ച് ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ്. താനൂര്‍ ചിറക്കല്‍ ഇല്ലത്ത് ഹൗസില്‍ ഹരിദാസന്‍-സുനി ദമ്പതികളുടെ മകനാണ് ഈ മിടുക്കന്‍. സഹോദരി: ദേവിക.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, ന്യൂനപക്ഷ വഖഫ് ബോര്‍ഡ് വകുപ്പ് മന്ത്രി എം അബ്ദുല്‍ റഹ്മാന്‍, എസ്എസ്എം പോളി ഗവേണിങ്ങ് ബോഡി ചെയര്‍മാനും മുന്‍ മന്ത്രിയും കൂടിയായ കുട്ടി അഹമ്മദ് കുട്ടി, പ്രിന്‍സിപ്പല്‍ അബ്ദുല്‍ നാസര്‍ കൈപ്പഞ്ചേരി എന്നിവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Similar News