16 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്ന വിഷയം ചര്‍ച്ചയിലെന്ന് ഡി കെ ശിവകുമാര്‍
ബെംഗളൂരു : 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്ന വിഷയം ഇപ്പോഴും ചര്‍ച്ചയിലാണെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഈ വിഷയത്തില്‍ മാതാപിതാക്കളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും പല രാജ്യങ്ങളിലും ഈ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇവിടെയും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നമ്മുടെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചിരിക്കുന്നു. മൊബൈല്‍ ഫോണ്‍ ദുരുപയോഗം എങ്ങനെ സംഭവിക്കുന്നുവെന്ന് വിശദീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്. നിരവധി രാജ്യങ്ങള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നിരോധിച്ചിട്ടുണ്ട്. ആഗോള തലത്തിലും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂര്‍ തടാകങ്ങളിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്ന നാഷണല്‍ വാട്ടര്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയുടെ റിപോര്‍ട്ടിന് മറുപടിയായി, ബാംഗ്ലൂര്‍ തടാകങ്ങളിലെ വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂഗര്‍ഭജലം വര്‍ധിപ്പിക്കുന്നതിനാണ് ഈ തടാകങ്ങള്‍ നിലനില്‍ക്കുന്നത്. തിപ്പഗൊണ്ടനഹള്ളി തടാകത്തിലെ വെള്ളം ജലബോര്‍ഡ് ശുദ്ധീകരിക്കുന്നു. ബാംഗ്ലൂര്‍ തടാകങ്ങളിലെ വെള്ളം കുടിക്കാനോ കുളിക്കാനോ ഉള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.