തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം നേരത്തെ സമാപിക്കാന്‍ സാധ്യത. ശബരിമല വിഷയം മുന്‍നിര്‍ത്തി പ്രതിപക്ഷം തുടര്‍ച്ചയായി സഭ സ്തംഭിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം.
പുതിയ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ധനാഭ്യര്‍ത്ഥനകള്‍ ഇന്ന് സഭയില്‍ പാസാക്കിയ ശേഷം സഭ അനിശ്ചിതകാലത്തേക്ക് പിരിയാനാണ് സാധ്യത. ബജറ്റ് പാസാക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം പൂര്‍ത്തിയാക്കി സഭ പിരിയുന്നതിലൂടെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രധാനപ്പെട്ട ബജറ്റ് ചര്‍ച്ചകളിലും ബില്ലുകളുടെ പരിഗണനയിലും പങ്കെടുക്കാതെ പ്രതിപക്ഷം ദിനംപ്രതി സഭ ബഹിഷ്‌കരിക്കുന്നതിനാല്‍ സമ്മേളനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. സഭയില്‍ അടിയന്തര പ്രമേയങ്ങള്‍ക്ക് നോട്ടിസ് നല്‍കാന്‍ തയ്യാറാകാതെ പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനെ സര്‍ക്കാര്‍ വിമര്‍ശിച്ചു.