അസം വെടിവയ്പ്: പോപുലര്‍ ഫ്രണ്ട് പ്രതിഷേധ ദിനം

Update: 2021-09-26 03:41 GMT

തിരൂരങ്ങാടി: അസം ഭരണകൂട കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധം വ്യാപകമാവുന്നു. ഇന്നലെ പോപുലര്‍ ഫ്രണ്ട് പ്രതിഷേധ ദിനമായി ആചരിച്ചു.

അസം സര്‍ക്കാര്‍ 800 ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് നടന്ന വെടിവയ്പില്‍ മൂന്ന് പേര് മരിക്കുകയും, മൃതദേഹത്തില്‍ ചവിട്ടിയും കാട്ടിയ കിരാത നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പോപുലര്‍ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മംഗലം, പുത്തനത്താണി, പെരുംമ്പടപ്പ്, പൊന്നാനി, ചങ്ങരങ്കുളം, തവനൂര്‍, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, വളാഞ്ചേരി, എടപ്പാള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധറാലികള്‍ നടന്നു.

അഹദ് വളാഞ്ചേരി, ജലീല്‍ എടപ്പാള്‍, സാലിഹ് പൊന്നാനി, ബഷീര്‍ തിരൂര്‍, സൈനുദ്ധീന്‍ തിരൂരങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി.

Similar News