സ്വകാര്യ ആശുപത്രി ചികിത്സയ്ക്ക് ആനുകൂല്യം; ഭിന്നശേഷിക്കാര്‍ക്ക് പ്രിവിലേജ് കാര്‍ഡുകള്‍

Update: 2021-09-25 11:47 GMT

കോഴിക്കോട്: ചികിത്സക്കായി സ്വകാര്യ ആശുപത്രിയെ സമീപിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സഹായവുമായി നാഷണല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രിവിലേജ് കാര്‍ഡുകള്‍. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്ന ഭിന്നശേഷിക്കാര്‍ക്കും കുടുംബങ്ങള്‍ക്കും നിശ്ചിത ശതമാനം ആനുകൂല്യവും സൗകര്യങ്ങളും ഉറപ്പാക്കുന്നതാണ് പ്രിവിലേജ് കാര്‍ഡ്. ജില്ലയില്‍ 27 സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. കാര്‍ഡ് മുഖേന ചികിത്സ, പരിശോധന, മരുന്ന് എന്നിവയ്ക്ക് ആനുകൂല്യവും ഭിന്നശേഷി പരിഗണനയും ലഭിക്കും. രേഖകള്‍ സഹിതം https://bit.ly/2XScykQ

എന്ന ഗൂഗിള്‍ ഫോമില്‍ അപേക്ഷിക്കുന്നവര്‍ക്ക് കാര്‍ഡ് ലഭിക്കുമെന്നും കൂടുതല്‍ ആശുപത്രികളെകൂടി പദ്ധതിയുടെ ഭാഗമാക്കുമെന്നും എല്‍.എല്‍.സി കണ്‍വീനര്‍ പി. സിക്കന്തര്‍ പറഞ്ഞു.

Similar News