വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം: വിദ്യാര്‍ഥികള്‍ക്കുള്ള വാക്‌സിനേഷന്‍ സര്‍ക്കാര്‍ അടിയന്തരമായി നല്‍കണമെന്ന് കാംപസ് ഫ്രണ്ട്

Update: 2021-09-09 16:50 GMT

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമായിരിക്കെ വാക്‌സിനേഷനേഷനുള്ള സൗകര്യം സര്‍ക്കാര്‍ അടിയന്തരമായി നല്‍കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആസിഫ് എം നാസര്‍ .

അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ നാലിന് കോളജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന് സൗകര്യം പ്രത്യേകമായി ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കോളജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കൊവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും എടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനം പേര്‍ നിലവില്‍ വാക്‌സിന്‍ എടുക്കാത്തവരായുണ്ട്. നിര്‍ദേശം നല്‍കുമ്പോള്‍ അതിനുള്ള സാഹചര്യം കൂടി ഒരുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. പല സ്ഥലങ്ങളിലും വാക്‌സിന്‍ സ്ലോട്ടുകളുടെ പരിമിതികള്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്നുണ്ട്. ഇത് പരിഹരിച്ചില്ല എങ്കില്‍ അടുത്ത മാസം ആദ്യ വാരം ക്ലാസ് ആരംഭിക്കുമ്പോള്‍ കോളജുകളില്‍ ഹാജരാവന്‍ കഴിയാതെ വരും. അതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ സൗകര്യം അടിയന്തരമായി ലഭ്യമാക്കി പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും ആസിഫ് എം നാസര്‍ ആവശ്യപ്പെട്ടു.

Similar News