ചെന്നൈ: മുതിര്‍ന്ന സിപിഐ നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.1992 മുതല്‍ 2007 വരെ സി പി ഐ തമിഴ്‌നാട് സെക്രട്ടറി ആയിരുന്നു.
15ാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ നല്ലകണ്ണ് ജനകീയ പ്രക്ഷോഭങ്ങളുടെ നായകനായിരുന്നു.തമിഴ്നാട് സര്‍ക്കാരിന്റെ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നല്ലകണ്ണിനെ തേടിയെത്തിയിട്ടുണ്ട്.
തമിഴ്നാട് സര്‍ക്കാരിന്റെ 10 ലക്ഷം രൂപയുടെ പുരസ്‌കാരം 5000 രൂപ കൂടി ചേര്‍ത്ത് തിരികെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം നല്‍കി.