വടക്കാഞ്ചേരി പുഴയില്‍ കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി

Update: 2021-09-04 05:40 GMT

തൃശൂര്‍: വടക്കാഞ്ചേരി പുഴയില്‍ കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച്ച നടത്തറ വടക്കാഞ്ചേരി പുഴയില്‍ കാണാതായ കരിവീട്ടില്‍ രതീദേവി(67) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

സംഭവ സ്ഥലത്തു നിന്ന് നാല് കിലോമീറ്റര്‍ മാറി പള്ളിമണ്ണയില്‍ വെച്ചാണ് ദേശീയ ദുരന്ത നിവാരണ സേന മൃതദേഹം കണ്ടെത്തിയത്. എന്‍ഡിആര്‍എഫിന്റെ തൃശൂരില്‍ നിന്നുള്ള സേനാംഗങ്ങള്‍ ആണ് മൃതദേഹം കണ്ടെത്തി കരക്ക് എത്തിച്ചത്. മൃതദേഹം വടക്കാഞ്ചേരി പോലിസ് ഇന്‍ക്വസ്റ്റ് നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Similar News