കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം ഹീനമായ രാഷ്ട്രീയ നടപടിയെന്ന് മുഖ്യമന്ത്രി

Update: 2026-02-25 10:44 GMT

കണ്ണൂര്‍: കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജിന് പരിക്ക് പറ്റിയതില്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വീണാജോര്‍ജിനെതിരേയുണ്ടായ കൈയേറ്റ ശ്രമം ഹീനമായ രാഷ്ട്രീയ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കെഎസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മെഡിക്കല്‍ രംഗത്തെ അനാസ്ഥ ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

Tags: