സമഗ്ര ഉത്തരവാദിത്ത ടൂറിസം: പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി

Update: 2021-08-28 10:22 GMT

കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തിന്റെ ടൂറിസം വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സമഗ്ര ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. മാത്തോട്ടം വനശ്രീ ഓഡിറ്റോറിയത്തില്‍ നടന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ യോഗത്തില്‍ തീരുമാനമായി. പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തിയ യോഗത്തില്‍ പദ്ധതി പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ഓണ്‍ലൈനായി പങ്കെടുത്തു.

ജില്ലാ കളക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ റഫീഖ്, ഫറോക്ക് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ സി അബ്ദുല്‍ റസാഖ്, കോഴിക്കോട് കോര്‍പ്പറേഷന്‍ നഗരാസൂത്രണ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് അനുഷ വി, ബേപ്പൂര്‍ ഡവലപ്പ്‌മെന്റ് മിഷന്‍ ചെയര്‍മാന്‍ ഗിരീഷ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കോടന്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ സി എന്‍ അനിതകുമാരി, ഡെപ്യൂട്ടി ഡയറക്ടര്‍ ബീന, മിഷന്‍ കോ ഓഡിനേറ്റര്‍ ബിജി സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News