നീന്തല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷ തദ്ദേശ സ്ഥാപനത്തില്‍ നല്‍കിയാല്‍ മതി

Update: 2021-08-26 15:58 GMT

കണ്ണൂര്‍: പ്ലസ് വണ്‍ പ്രവേശനത്തിനാവശ്യമായ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ തന്നെ ശേഖരിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസില്‍ എത്തിച്ച് ഒപ്പ് വച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യേണ്ടതാണെന്നു കലക്ടര്‍ അറിയിച്ചു. കൊവിഡ് സാഹചര്യത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ നിര്‍ദേശം.

Similar News