സ്വാതന്ത്ര്യ സമര പോരാളികളെ അവഹേളിച്ചതില്‍ എസ്ഡിപിഐ പ്രതിഷേധം

Update: 2021-08-26 14:09 GMT

വടകര: സ്വാതന്ത്ര്യ സമര പോരാളികളെ ബിജെപി ഭരണകൂടം അവഹേളിച്ചതില്‍ എസ്ഡിപിഐ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര പോരാളികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ല്യാരുമടക്കം 387 പേരെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരേ എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

'സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിച്ച രാജ്യദ്രോഹികള്‍ക്കെതിരേ കടത്തനാടിന്റെ പ്രതിഷേധം' എന്ന ബാനറിലായിരുന്നു പരിപാടി.

നിസാം പുത്തൂര്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമം ഷംസീര്‍ ചോമ്പാല ഉദ്ഘാടനം ചെയ്തു. ജലീല്‍ കാര്‍ത്തിക പള്ളി, റഊഫ് ചോറോട് തുടങ്ങിയവര്‍ സംസാരിച്ചു. കെ കെ ബഷീര്‍, മഷൂദ് വടകര, നവാസ് കുന്നുമ്മക്കര, ഫായിസ് നാദാപുരം റോഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Similar News