അഴീക്കോട്-മുനമ്പം പാലം നിര്‍മാണം; എസ്റ്റിമേറ്റ് ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും

Update: 2021-08-25 15:19 GMT

തൃശൂര്‍: അഴീക്കോട്-മുനമ്പം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ കെഎഫ്ആര്‍ബിക്ക് സമര്‍പ്പിക്കും.

എംഎല്‍എ ഇ ടി ടൈസണ്‍ മാസ്റ്ററുടെയും ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. അഞ്ച് ദിവസത്തിനുള്ളില്‍ കെഎസ്ഇബി അവരുടെ എസ്റ്റിമേറ്റ് നല്‍കും. വാട്ടര്‍ അതോറിറ്റി ഏഴ് ദിവസത്തിനുള്ളിലും എസ്റ്റിമേറ്റ് തയ്യാറാക്കി കൈമാറും. ജില്ലാ പഞ്ചായത്ത് എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബോട്ട് അടുക്കുന്നതിനുള്ള ഊന്നുക്കുറ്റി മാറ്റുന്നതിനുള്ള എസ്റ്റിമേറ്റും നല്‍കാന്‍ ധാരണയായി.

അഴീക്കോട് മുനമ്പം പാലത്തിന്റെ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനുള്ള പ്രാരംഭ നടപടിയുടെ ഭാഗമായുള്ള യോഗമാണ് സംഘടിപ്പിച്ചത്. പാലത്തിന്റെ എസ്റ്റിമേറ്റിനോടൊപ്പം ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പാലം നിര്‍മിക്കുന്ന സ്ഥലത്ത് നിന്നും മാറ്റി സ്ഥാപിക്കേണ്ടി വരുന്ന വൈദ്യുതി ലൈനുകള്‍,വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ടുള്ള പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കല്‍, മുനമ്പം ബോട്ട് ജെട്ടിയുടെ ഭാഗത്ത് ബോട്ട് വന്ന് നില്‍ക്കുന്ന സ്ഥലം മാറ്റി സ്ഥാപിക്കുന്നതിനുള്ള കാര്യങ്ങള്‍, കൂടാതെ ഈ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ എസ്റ്റിമേറ്റ് എത്രയും പെട്ടെന്ന് തയ്യാറാക്കി കെഎഫ്ആര്‍ബിക്ക് കൈമാറുകയും ചെയ്യും. യോഗത്തില്‍ ജില്ലാ വികസന കമ്മീഷ്ണര്‍ അരുണ്‍ കെ വിജയന്‍,വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍,

കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കെഎഫ്ആര്‍ബി ഡിസൈന്‍എന്‍ജിനീയര്‍, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ എന്നിവര്‍ പങ്കെടുത്തു.

Similar News