വയോധികയെ ദുരൂഹസാഹചര്യത്തില്‍ കിണറിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

Update: 2021-08-22 12:17 GMT

പാലക്കാട്: മണ്ണാര്‍ക്കാട് തെങ്കരയില്‍ വയോധികയെ വീട്ടുകിണറിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കോള്‍പ്പാടം സ്വദേശി ശാരദാമ്മ (77) ആണ് മരിച്ചത്. നെറ്റിയില്‍ മുറിവേറ്റ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയ ഭര്‍ത്താവ് ചേനക്കാട്ടില്‍ ബാലന്‍ നായരെ പോലിസ് കസ്റ്റഡിയിലെടുത്തു.

പ്രാഥമിക പരിശോധനയില്‍ വീട്ടമ്മയുടെ ദേഹത്ത് കാര്യമായ മുറിവുകളൊന്നും കണ്ടെത്താനായിട്ടില്ല. ദമ്പതികള്‍ തമ്മില്‍ നേരത്തെ വഴക്കുണ്ടാകാറുള്ളതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ കവര്‍ച്ചാ ശ്രമത്തിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകനും കുടുംബവും ഓണത്തോടനുബന്ധിച്ചു ശനിയാഴ്ച ബന്ധുവീട്ടില്‍ പോയതായാണ് വിവരം.

Similar News