കോഴിക്കോട്: ചക്കിട്ടപാറ പഞ്ചായത്തില്‍ മാവോവാദികള്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്ന മുതുകാട്ടിലെ രണ്ടു വീടുകള്‍ ടിപി രാമകൃഷ്ണന്‍ എംഎല്‍എ സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി. കുടുംബാംഗങ്ങളുമായി സംസാരിച്ചു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ആയുധധാരികളായ മൂന്നംഗ സംഘം കുടുംബാംഗങ്ങളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ എംഎല്‍എക്കൊപ്പം ഉണ്ടായിരുന്നു.