റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ചു; ജീവനൊടുക്കിയത് രണ്ട് പോലിസുകാരുടെ കാവല്‍ മറികടന്ന്

Update: 2021-08-21 14:36 GMT

പാലക്കാട്: എടിഎം കവര്‍ച്ച കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. പറളി സ്വദേശി അരുണാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ മരിച്ചത്.

കാവലിനുണ്ടായിരുന്ന രണ്ട് പോലിസുകാരുടെ കണ്ണുവെട്ടിച്ചാണ് അരുണ്‍ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. കാലിന് ശസ്ത്രക്രിയ ചെയ്യാനാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എസ്ബിഐ പറളി ബ്രാഞ്ചിലാണ് ഇയാള്‍ മോഷണ ശ്രമം നടത്തിയത്.

Similar News