കോഴിക്കോട് ജില്ലയില്‍ 2236 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 23.06 %

Update: 2021-08-21 12:32 GMT

കോഴിക്കോട്: ജില്ലയില്‍ ശനിയാഴ്ച 2236 കൊവിഡ് പോസിറ്റിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2197 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്നും വന്ന 3 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 8 പേര്‍ക്കും 2 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 9919 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2324 പേര്‍ കൂടി രോഗമുക്തി നേടി. 23.06 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 27358 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 6426 പേര്‍ ഉള്‍പ്പടെ 77458 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 816419 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 1998 മരണങ്ങളാണ് ഇതുവരെ റിപ്പേര്ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കൊവിഡ് വ്യാപനം ഉയര്‍ന്നു തന്നെ തുടരുന്ന സാഹചര്യത്തില്‍ ഓണാഘോഷ പരിപാടികള്‍ പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്താന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ അഭ്യര്‍ത്ഥിച്ചു. മാസ്‌ക്, സോപ്പ്, സാനിറ്റൈസര്‍ , സാമൂഹിക അകലം എന്നിവയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വരുത്തരുത്. ഷോപ്പിങ്ങിലും മറ്റും തിക്കും തിരക്കുമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. ആള്‍ക്കൂട്ടമുണ്ടാകുന്ന ആഘോഷ പരിപാടികളും കൂട്ടം ചേര്‍ന്നുള്ള പൂക്കളമിടലും സമൂഹ സദ്യകളും ഒഴിവാക്കണം. അത്യാവശ്യത്തിനു മാത്രമേ യാത്രകള്‍ നടത്താവൂ. പ്രായമായവരെയും ഗുരുതര രോഗമുള്ളവരെയും കുട്ടികളെയും സമ്പര്‍ക്ക സാധ്യതകളില്‍ നിന്ന് പ്രത്യേക കരുതലോടെ സംരക്ഷിക്കണം. രോഗ ലക്ഷണമുള്ളവരും കൊവിഡ് പോസിറ്റീവായവരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായവരും ഉടന്‍ തന്നെ ടെസ്റ്റിന് വിധേയരാകണം. വാക്‌സിനേഷന് അവസരം ലഭിക്കുന്നവരെല്ലാം ലഭ്യമായ ആദ്യ അവസരത്തില്‍ തന്നെ വാക്‌സിനെടുത്ത് സുരക്ഷിതരാകണം.കോവിഡ് മുക്തമായ ഒരു നാടിനുവേണ്ടി നമുക്ക് നമ്മുടെ ആഘോഷങ്ങള്‍ ആള്‍ക്കൂട്ടമില്ലാതെ അര്‍ത്ഥവത്തായി ആഘോഷിക്കാം.

ഉറവിടം വ്യക്തമല്ലാത്തവര്‍ 26

ചേളന്നൂര്‍ 1

ഫറോക് 3

കടലുണ്ടി 1

കൊയിലാണ്ടി 1

കോഴിക്കോട് 1

കുന്നുമ്മല്‍ 1

നാദാപുരം 3

നരിപ്പറ്റ 1

ഒളവണ്ണ 10

പേരാമ്പ്ര 1

പെരുമണ്ണ 1

വാണിമേല്‍ 2

വിദേശത്തു നിന്നും വന്നവര്‍ 3

പുറമേരി 1

കോഴിക്കോട് 1

ഫറോക് 1

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 8

കോഴിക്കോട് 7

കട്ടിപ്പാറ 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ 363

അരിക്കുളം 16

അത്തോളി 21

ആയഞ്ചേരി 3

അഴിയൂര്‍ 7

ബാലുശ്ശേരി 20

ചക്കിട്ടപ്പാറ 12

ചങ്ങരോത്ത് 10

ചാത്തമംഗലം 27

ചെക്കിയാട് 7

ചേളന്നൂര്‍ 54

ചേമഞ്ചേരി 39

ചെങ്ങോട്ട്കാവ് 26

ചെറുവണ്ണൂര്‍ 6

ചോറോട് 17

എടച്ചേരി 25

ഏറാമല 12

ഫറോക്ക് 39

കടലുണ്ടി 32

കക്കോടി 13

കാക്കൂര്‍ 13

കാരശ്ശേരി 21

കട്ടിപ്പാറ 21

കാവിലുംപാറ 24

കായക്കൊടി 10

കായണ്ണ 28

കീഴരിയൂര്‍ 14

കിഴക്കോത്ത് 6

കോടഞ്ചേരി 42

കൊടിയത്തൂര്‍ 29

കൊടുവള്ളി 34

കൊയിലാണ്ടി 73

കുടരഞ്ഞി 44

കൂരാച്ചുണ്ട് 38

കൂത്താളി 8

കോട്ടൂര്‍ 15

കുന്ദമംഗലം 49

കുന്നുമ്മല്‍ 14

കുരുവട്ടൂര്‍ 36

കുറ്റിയാടി 2

മടവൂര്‍ 7

മണിയൂര്‍ 43

മരുതോങ്കര 21

മാവൂര്‍ 24

മേപ്പയ്യൂര്‍ 20

മൂടാടി 29

മുക്കം 56

നാദാപുരം 20

നടുവണ്ണൂര്‍ 6

നന്‍മണ്ട 38

നരിക്കുനി 32

നരിപ്പറ്റ 13

നൊച്ചാട് 17

ഒളവണ്ണ 77

ഓമശ്ശേരി 36

ഒഞ്ചിയം 7

പനങ്ങാട് 20

പയ്യോളി 23

പേരാമ്പ്ര 23

പെരുമണ്ണ 17

പെരുവയല്‍ 37

പുറമേരി 13

പുതുപ്പാടി 31

രാമനാട്ടുകര 30

തലക്കുളത്തൂര്‍ 12

താമരശ്ശേരി 39

തിക്കോടി 13

തിരുവള്ളൂര്‍ 15

തിരുവമ്പാടി 19

തൂണേരി 22

തുറയൂര്‍ 4

ഉള്ള്യേരി 40

ഉണ്ണികുളം 22

വടകര 42

വളയം 7

വാണിമേല്‍ 29

വേളം 14

വില്യാപ്പള്ളി 9

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 2

കോഴിക്കോട് 1

ചോറോട് 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 27358

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 186

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ 526

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 182

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 372

സ്വകാര്യ ആശുപത്രികള്‍ 1224

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 226

വീടുകളില്‍ ചികിത്സയിലുളളവര്‍ 22745

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 33. 

Similar News