കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അറസ്റ്റിന് അനുമതി നല്‍കി കോടതി

Update: 2021-08-20 06:14 GMT

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തലുള്ള സൂഫിയാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി. സൂഫിയാന്‍ അടക്കം 12 പേരെ അറസ്റ്റ് ചെയ്യണം എന്ന കസ്റ്റംസ് ആവശ്യം കോടതി അംഗീകരിച്ചു.

കസ്റ്റംസ് ഉടന്‍ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.കോഴിക്കോട് വിമാനത്താവളം വഴി പ്രതികള്‍ സ്വര്‍ണ കള്ളക്കടത്ത് വ്യാപകമായി നടത്തിയിരുന്നുവെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ജൂണിലാണ് കൊടുവള്ളി വാവാട് സ്വദേശി സൂഫിയാന്‍ (31) കൊണ്ടോട്ടി സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. സ്വര്‍ണക്കടത്തിനുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്. സ്വര്‍ണം കൊണ്ടുവന്നത് അര്‍ജുന്‍ ആയങ്കിക്ക് വേണ്ടിയാണെന്ന് സൂഫിയാന്‍ കസ്റ്റംസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.

Similar News