തൃശൂര്‍: ആധുനിക ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഇ ഗവേണന്‍സ് അനിവാര്യമെന്ന് പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ഇ ഓഫിസുകള്‍ നടപ്പാക്കുമ്പോള്‍ അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൂടി നടപ്പിലാക്കാന്‍ കഴിയണം. പൊതുസമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ കാലതാമസം വരാതെയുംസൂക്ഷ്മമായി നിരീക്ഷിച്ചും കൃത്യതയോടും വേണം ഇ ഓഫീസുകള്‍ പ്രാവര്‍ത്തികമാക്കാനെന്നും അദ്ദേഹം പറഞ്ഞു.തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെകാര്യാലയംകേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ ഇ ഓഫീസായി മാറുന്നതിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ നടത്താനുള്ള പരിശ്രമങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ എക്കാലവും നടത്തിവരുന്നത്. വിദ്യാഭ്യാസരംഗത്ത് കേരളം നടത്തിവരുന്ന മാറ്റങ്ങള്‍ മൂലമാണ് ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് കേരളം എക്കാലവും മാതൃകയാവുന്നത്. കോവിഡ് കാലത്ത് വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള ആദ്യഘട്ടമെന്ന നിലയിലാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ ആരംഭിച്ചത്. രണ്ടാം ഘട്ടം എന്ന നിലയില്‍ എല്ലാവര്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പ്രാധാന്യം നല്‍കിയത് െ്രെടബല്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ്. 43,000 െ്രെടബല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഡിജിറ്റല്‍ വിദ്യാഭ്യാസം കുട്ടികളില്‍ വരുത്തുന്ന മാറ്റങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഇ ഓഫീസ് സംവിധാനത്തിലേക്കാണ് തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം മാറിയത്. ഇതോടെ കാര്യാലയം കടലാസ് ഫയല്‍ രഹിത ഓഫീസായി മാറും. ഫയല്‍ നീക്കം സുതാര്യമാകുന്നതോടൊപ്പം വേഗത്തിലുമാകുംഎന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ഏറ്റവും കൂടുതല്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഓഫീസാണിത്. ജീവനക്കാര്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കിയത്. നാഷണല്‍ ഇ ഗവേണന്‍സ് പ്ലാനിന്റെ കീഴില്‍ നാഷണല്‍ ഇന്‍ഫര്‍മേറ്റിക്‌സ് സെന്റര്‍ വഴി വികസിപ്പിച്ചെടുത്താണ് പദ്ധതി നടപ്പാക്കിയത്.
പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍എം കെ വര്‍ഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ്പി കെ ഡേവിസ് മാസ്റ്റര്‍,പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു എന്നിവര്‍ വിശിഷ്ടാതിഥികളായി.തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ടി വി മദനമോഹനന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ ഡി ശ്രീജ,എസ് എസ് കെ ജില്ലാ കോര്‍ഡിനേറ്റര്‍പി ഐ യൂസഫ്, കൈറ്റ്‌സ് ജില്ലാകോ ഓര്‍ഡിനേറ്റര്‍എം അഷറഫ്,ജില്ലാ ഹയര്‍ സെക്കന്ററി കോ ഓര്‍ഡിനേറ്റര്‍വി എം കരിം,പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോര്‍ഡിനേറ്റര്‍പി എ മുഹമ്മദ് സിദ്ദിഖ്,വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എം ബി പ്രശാന്ത് ലാല്‍, വിവിധ ജില്ലാ വിദ്യാഭ്യാസ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, അധ്യാപക സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

