വിവാദമായ സ്ത്രീ പീഡനക്കേസുകള്‍ വരെ മറച്ച് വെക്കപ്പെടുന്നത് ദുരൂഹം: ഇര്‍ഷാന ടീച്ചര്‍

Update: 2021-08-17 13:28 GMT

കോഴിക്കോട്: സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ നടക്കുന്ന പീഡനങ്ങള്‍ രാഷ്ട്രീയ സാമൂഹിക ബന്ധങ്ങള്‍ ഉപയോഗിച്ച് അട്ടിമറിക്കപ്പെടുന്നത് ദുരൂഹതയുണര്‍ത്തുന്നുവെന്ന് വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന ജനറല്‍സിക്രട്ടറി ഇര്‍ഷാന ടീച്ചര്‍. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ബാലപീഡനക്കേസുകള്‍ പോലും ജനങ്ങളില്‍ നിന്ന് മറപ്പിച്ച് കളയുന്ന തന്ത്രങ്ങള്‍ സര്‍ക്കാര്‍ കൈ കൊള്ളുന്നത് സ്ത്രീ സുരക്ഷിതത്വത്തിന് തടസ്സമാവുകയാണ്.

ഇന്ന്, എത് മേഖല പരിശോധിച്ചാലും നല്ലൊരു ശതമാനം സ്ത്രീകളും പലവിധ പീഢനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാക്കപ്പെടുമ്പൊഴും, ഇതിനെതിരെ നിയമങ്ങള്‍ ധാരാളമുണ്ടായിട്ടും അവ നടപ്പിലാക്കാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ല എന്ന് മാത്രമല്ല, മിക്ക കേസുകളിലും തെളിവുകള്‍ പൂര്‍ണ്ണമായിരിക്കെ ഇരക്ക് നീതി നിഷേധിച്ച് കൊണ്ട് പ്രതിക്ക് രക്ഷപ്പെടാനുള്ള ഒത്താശ ചെയ്ത് കൊടുക്കുകയുമാണ് ഭരണകൂടം ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

സ്ത്രീ സുരക്ഷ: പ്രഖ്യാപനങ്ങളില്‍ ഒതുക്കുന്ന ഭരണകൂടം എന്ന വിഷയത്തില്‍ ആഗസ്ത് 5 മുതല്‍ സെപ്തംബര്‍ 5 വരെ നടക്കുന്ന പ്രതിഷേധ കംപയിന്റ ജില്ല തല ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജില്ല പ്രസിഡന്റ് കെ കെ ഫൗസിയ അധ്യക്ഷയായ പരിപാടിയില്‍ എന്‍ കെ സുഹറാബി, പി അംബിക, മിസ്രിയ, രഹ്ന, റഹ്മത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് ജില്ല ജന:സെക്രട്ടറി റംഷീന ജലീല്‍ സ്വാഗതവും റംല റസാക്ക് നന്ദിയും പറഞ്ഞു.

Similar News