ശ്രീനഗറില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം; ഒരു ജവാന് പരിക്ക്

Update: 2021-08-15 01:30 GMT

ന്യൂഡല്‍ഹി: ശ്രീനഗറില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ ഒരു സൈനികന് പരിക്കേറ്റു. ശ്രീനഗറിലെ സനത് നഗര്‍ ഭാഗത്താണ് ആക്രമണമുണ്ടായത്. രാത്രി 8.55 ഓടെയാണ് സംഭവം നടന്നത്. പരിക്കേറ്റ സിആര്‍പിഎഫ് ജവാനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം സമാനമായ സംഭവം ബാരമുള്ള ജില്ലയിലുമുണ്ടായി. സായുധര്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചിരുന്നു. സംഭവത്തില്‍ ഒരു സിആര്‍പിഎഫ് ജവാനും രണ്ട് നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു.

Similar News