കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസ്: അഞ്ചാം പ്രതി കിരണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Update: 2021-08-13 04:46 GMT

തൃശൂര്‍:  കരുവന്നൂര്‍ വായ്പ തട്ടിപ്പ് കേസില്‍ അഞ്ചാം പ്രതി കിരണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ല സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പില്‍ യാതൊരു പങ്കുമില്ലെന്നാണ് കിരണിന്റെ വാദം. കമ്മീഷന്‍ ഏജന്റായ കിരണിന്റ അക്കൗണ്ടിലേക്ക് 46 വായ്പകളില്‍ നിന്നായി 23 കോടി രൂപ എത്തിയെന്നാണ് കണ്ടെത്തല്‍.

ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. കിരണ്‍ ഇപ്പോള്‍ ആന്ധ്രയില്‍ ഉണ്ടെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. കേസില്‍ മൂന്നു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.

Similar News