കോഴിക്കോട്: ജില്ലയിലെ 66 കൊവിഡ് ആശുപത്രികളില്‍ 3,061 കിടക്കകളില്‍ 1,256 എണ്ണം ഒഴിവുണ്ട്. 88 ഐ.സി.യു കിടക്കകളും 32 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 647 കിടക്കകളും ഒഴിവുണ്ട്. 17 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 347 കിടക്കകള്‍, 22 ഐ.സി.യു, 15 വെന്റിലേറ്റര്‍, 372 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
ഒന്‍പത് സി.എഫ്.എല്‍.ടി.സികളിലായി 978 കിടക്കകളില്‍ 488 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എല്‍. ടി.സികളില്‍ 231 എണ്ണം ഒഴിവുണ്ട്. 69 ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 1,820 കിടക്കകളില്‍ 1,459 എണ്ണം ഒഴിവുണ്ട്.