കണ്ണൂരില്‍ നാടന്‍ തോക്കുകളും തിരകളും പിടികൂടി

Update: 2021-08-11 15:50 GMT

കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് നാടന്‍ തോക്കും, എട്ട് തിരകളും പിടികൂടി. വനാതിര്‍ത്തിയിലെ കൃഷിയിടത്തില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ഇവ കിട്ടിയത്. പേരാവൂര്‍ എക്‌സൈസ് നടത്തിയ പരിശോധയിലാണ് തോക്കുകള്‍ കണ്ടെടുത്തത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് എക്‌സൈസ് പരിശോധന നടത്തിയത്. തോക്കുകളും തിരകളും കേളകം പോലിസിന് കൈമാറി. 

Similar News