മതപണ്ഡിതന്മാരെ അക്രമിച്ച ദുശ്ശക്തികളെ ഉടന്‍ അറസ്റ്റുചെയ്യുക: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
കണ്ണൂര്‍: എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ യമാനിക്കും സുഹൃത്തിനുമെതിരെ കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടത്തിയ ദു:ശക്തികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
യാത്രാമധ്യേ വാഹനം തടഞ്ഞുനിര്‍ത്തി യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയും തലപ്പാവും പുസ്തകങ്ങളും വലിച്ചെറിയുകയും ചെയ്ത സംഭവം ഉത്തരേന്ത്യന്‍ മോഡല്‍ ഹിന്ദുത്വ ആക്രമണങ്ങളെയാണ് ഓര്‍മ്മിപ്പിക്കുന്നത്.
ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ അതി ശക്തമായ നടപടി പോലിസ് സ്വീകരിക്കേണ്ടതുണ്ട്.
നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം ക്രിമിനല്‍ സംഘങ്ങളെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും യോഗം ഓര്‍മ്മിപ്പിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അന്‍സാരി മൗലവി സെക്രട്ടറി അഷ്‌ക്കര്‍ മൗലവി, ഷമ്മാസ് മൗലവി, അഷ്‌റഫ് മൗലവി, മൊയ്തു മൗലവി, ഷറഫുദ്ദീന്‍ മൗലവി പങ്കെടുത്തു.