ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കയ്യേറ്റ ശ്രമങ്ങളില്‍ കര്‍ശന നടപടിയുണ്ടാവും

Update: 2021-08-08 06:26 GMT

കോഴിക്കോട്: കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറുന്നതായും കയ്യേറ്റത്തിന് ശ്രമിക്കുന്നതായും പരാതികള്‍ ലഭിക്കുന്നുണ്ട്. ഒന്നരവര്‍ഷത്തിലധികമായി കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു വരികയാണ് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍. കൊവിഡ് രോഗ ചികിത്സാ രംഗത്തുളള ജീവനക്കാര്‍ക്ക് നേരെയുള്ള കയ്യേറ്റശ്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും കലക്ടര്‍ അറിയിച്ചു.

Similar News