കെ എം ബഷീറിന്റെ വിയോഗത്തിന് രണ്ട് വര്‍ഷം; ഉറ്റവര്‍ക്ക് ജോലി നല്‍കി നീതി നിഷേധത്തിന് മറയിടുകയാണെന്ന് പി സുരേന്ദ്രന്‍
തിരൂര്‍: കെ എം ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ദുരൂഹമായൊരു വാഹനാപകടത്തിലൂടെ മരണപ്പെട്ടതിനെ തുടര്‍ന്നുള്ള അന്വേഷണം കാര്യമായി നടത്താതെ ഉറ്റവര്‍ക്ക് ജോലി കൊടുത്ത് കൊണ്ട് നീതി നിഷേധം നടത്തുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ പറഞ്ഞു. കെ എം ബഷീറിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ തിരൂര്‍ പ്രസ് ക്ലബ് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ കുറ്റമറ്റ അന്യേഷണം നടക്കാതിരുന്നാല്‍ സമൂഹം തികഞ്ഞ അരാജകത്വത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് പ്രദീപ് പയ്യോളി അധ്യക്ഷനായി. മാധ്യമ പ്രവര്‍ത്തകന്‍ കെ പി ഒ റഹ്മത്തുല്ല കെ എം ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി എ പി ഷഫീഖ് സ്വാഗതം പറഞ്ഞു. കെ എം ബഷീറിന്റെ സഹോദരന്‍ കെ അബ്ദുറഹ്മാന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബഷീര്‍ പുത്തന്‍വീട്ടില്‍, പി പി അബ്ദുറഹിമാന്‍, കായക്കല്‍ അലി, എന്‍ എം സുഹൈല്‍, വി കെ റഷീദ് എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ മുഹമ്മദ് യാസിന്‍ നന്ദി പറഞ്ഞു.