നിയമസഭാ മണ്ഡലം വാഗ്ദാനം ചെയ്തു കോടികള്‍ തട്ടി; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ആരോപണം

Update: 2026-02-26 05:42 GMT

ന്യൂഡല്‍ഹി: ഹരിയാനയിലെ ബാവല്‍ നിയമസഭാ മണ്ഡലം വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ആരോപണം. കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍ ഉള്‍പ്പടെ ഉള്ളവര്‍ പണം തട്ടിയെന്നാണ് ആരോപണം. ഹരിയാന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ഭര്‍ത്താവ് ഗൗരവ് കുമാറാണ് പരാതിയുമായി രംഗത്തെത്തിയത്.

തനിക്ക് 7 കോടിയില്‍ അധികം രൂപയാണ് ആകെ നഷ്ടപെട്ടതെന്നും ഡിജിപി ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഗൗരവ് കുമാര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തന്റെ ഭാര്യ മഹിള കോണ്‍ഗ്രസ് സ്ഥാനം രാജിവെച്ചതായും ഗൗരവ് കുമാര്‍ പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷിന് 1.60 കോടി രൂപ നല്‍കിയെന്നും കെ സി വേണുഗോപാലിന്റെ പി എ അനസിന് പണം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി സഹബ് ഖാന്‍ 35 ലക്ഷം രൂപ വാങ്ങി. പിന്നീട് ചോദിച്ചപ്പോള്‍ തിരിച്ചു തരാന്‍ കഴിയില്ല എന്നാണ് പറഞ്ഞത്.ജനങ്ങളെ നേതാക്കള്‍ പറ്റിക്കുകയാണെന്നും, എംപിമാര്‍ കേരളത്തില്‍ നിന്നായത് കൊണ്ടാണ് ഇവിടെ വന്ന് വാര്‍ത്ത സമ്മേളനം നടത്തിയതെന്നും ഗൗരവ് കുമാര്‍ പറഞ്ഞു.

Tags: