ദേശീയപാതയില്‍ ട്രോമാ കെയര്‍ യൂനിറ്റ് സജ്ജമാക്കും: റവന്യൂ മന്ത്രി കെ രാജന്‍
തൃശൂര്‍: മണ്ണുത്തി ദേശീയ പാതയില്‍ അത്യാഹിത വിഭാഗങ്ങള്‍ക്കായി ട്രോമാ കെയര്‍ യൂനിറ്റ് സജ്ജമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഒല്ലൂക്കര ബ്ലോക്കില്‍ ഓക്‌സിജന്‍ കോണ്‍സന്റേറ്ററുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മാക്‌സ് വാല്യൂ എംഡി ഗിരീഷാണ് ഒല്ലൂക്കര ബ്ലോക്കിലേക്ക് നാല് ഓക്‌സിജന്‍ കോണ്‍സന്റേറ്ററുകളും 10 മൊബൈല്‍ ഫോണുകളും നല്‍കിയത്. ഒല്ലൂക്കര ബ്ലോക്കിലെ നടത്തറ, മാടക്കത്തറ, പുത്തൂര്‍, പാണഞ്ചേരി ഗ്രാമപഞ്ചായത്തുകള്‍ക്കായി ഓരോ ഓക്‌സിജന്‍ കോണ്‍സന്റേറ്ററുകള്‍ വീതം നല്‍കും.
പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് സ്‌കൂളിലെ ഡിവൈസ് ലൈബ്രറിയിലേക്കാണ് 10 മൊബൈല്‍ ഫോണുകള്‍ നല്‍കിയത്.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. രവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിനിമ താരം ജയകൃഷ്ണന്‍ മുഖ്യാതിഥിയായി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.രവീന്ദ്രന്‍, ശ്രീവിദ്യ രാജേഷ്, ഇന്ദിര മോഹന്‍
പുത്തൂര്‍ വൈസ് പ്രസിഡന്റ് അശ്വതി സുനിഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍
പങ്കെടുത്തു.