തിരുവനന്തപുരം: കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയിലെ സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട ഫോട്ടോ ജേര്‍ണലിസ്റ്റ് ദാനിഷ് സിദ്ദിഖിന്റെ വിയോഗത്തില്‍ നാഷണല്‍ യൂത്ത് ലീഗ് അനുശോചനം രേഖപ്പെടുത്തി. 2018 ല്‍ റോഹിഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് ദാനിഷിന് പുലിറ്റ്‌സര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെയും രണ്ടാം കൊവിഡ് തരംഗത്തിന്റെയും ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. രണ്ടാം കൊവിഡ് തരംഗത്തില്‍ മരിച്ച മനുഷ്യരുടെ ചിത്രകള്‍ കൂട്ടത്തോടെ എരിയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാധ്യമ രംഗത്ത് ഇനിയും ഏറെ മുന്നോട്ട് പോകേണ്ട വ്യക്തിയായിരുന്നു അദ്ദേഹം. റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫറായ ദാനിഷിന്റെ വിയോഗം മാധ്യമ മേഖലയ്ക്ക് തീരാ നഷ്ടമാണെന്നും നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പുലിപ്പാറ യൂസഫ് പ്രസ്താവനയില്‍ പറഞ്ഞു.