മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. വാഴയൂര്‍ അഴിഞ്ഞിലം സ്വദേശി പാലായി അര്‍ജുന്‍ (27) നെയാണ് വാഴക്കാട് പോലിസ് പിടികൂടിയത്. വാഴക്കാട് എസ്‌ഐ നൗഫലിന്റെ നേതൃത്വത്തില്‍ ഫറൂഖ് കോളജ് കുറ്റൂളങ്ങാടിയില്‍ നിന്നാണ് ബുധനാഴ്ച്ച പുലര്‍ച്ചെ പ്രതിയെ അറസ്റ്റ് ചെയ്തത്.
അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയും ബന്ധുവീട്ടില്‍ വെച്ചും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന്പോലിസ് പറഞ്ഞു. പോസ്‌കോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയില്‍ റിമാന്റ് ചെയ്തു.