'പാലത്തായി: നീതിക്ക് വേണ്ടി ഇനിയും എത്രനാള്‍': സംഘപരിവാര്‍ ഗൂഢാലോചന തുറന്ന് കാട്ടി എസ്ഡിപിഐ വെബിനാര്‍
കണ്ണൂര്‍: 'പാലത്തായി: നീതിക്ക് വേണ്ടി ഇനിയും എത്ര നാള്‍' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി വെബിനാര്‍ സംഘടിപ്പിച്ചു. പാലത്തായിയില്‍ ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവ് പത്മരാജനെ സംരക്ഷിക്കാന്‍ പോലിസും സംഘപരിവാരവും നടത്തിയ ഗൂഢാലോചന വ്യക്തമായിരിക്കുകയാണെന്ന് വെബിനാറില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.
വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് റൈഹാനത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ അഭിഭാഷകനും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ പി സി നൗഷാദ് മോഡറേറ്ററായി. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ കസ്തൂരി ദേവന്‍, തലശ്ശേരി ബാറിലെ അഭിഭാഷകനും എസ്ഡിപിഐ തലശ്ശേരി മണ്ഡലം പ്രസിഡണ്ടുമായ കെ സി മുഹമ്മദ് ഷബീര്‍, അഡ്വ. ആമിര്‍ സുഹൈല്‍, നിയമ വിദ്യാര്‍ത്ഥികളായ കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, സാകിയ റഷീദ്, എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സജീര്‍ കീച്ചേരി, കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ടും പാലത്തായി സംഭവം നിയമത്തിന്റെ വഴിയില്‍ എത്തിക്കുന്നതിന് മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത ഹാറൂണ്‍ കടവത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഇരയോടൊപ്പം നില്‍ക്കാന്‍ ആഹ്വാനം ചെയ്ത വെബിനാര്‍ പോക്‌സോ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് ഉടന്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും, പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.