പരിവർത്തിത മുസ്‌ലിം വികസന കോർപറേഷൻ രൂപീകരിക്കണം: കെഎന്‍എം

Update: 2021-06-12 14:39 GMT


കോഴിക്കോട്: പരിവർത്തിത കൃസ്ത്യൻ കോർപറേഷൻ പോലെ പരിവർത്തിത മുസ്‌ലിംകളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പരിവർത്തിത മുസ്‌ലിം വികസന കോപറേഷൻ രൂപീകരിക്കണമെന്ന് കെഎൻഎം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു.കുടുംബ പരമായ സ്വതിലെ വിഹിതവും മറ്റു ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട് ആലംബഹീനറായി കഴിയുന്നവരാണ് പരിവർത്തിത മുസ്‌ലിംകളിൽ അധികവും. സാമൂഹ്യമായും സാമ്പത്തികമായും ഒട്ടേറെ അവശതകൾ അനുഭവിക്കുന്ന ഒരു വിഭാകമെന്ന നിലക്ക് പരിവർത്തിത മുസ്‌ലിംകളുടെ ക്ഷേമം ഉറപ്പു വരുത്താൻ സർക്കാരിന് ബാധ്യത ഉണ്ട്.

സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള മുസ്‌ലിം ജന വിഭാകത്തിന് അർഹതപ്പെട്ട ക്ഷേമ പദ്ധതികൾ ഹൈക്കോടതി വിധിയിലൂടെ റദ്ദാക്കപ്പെട്ടിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും പദ്ധതി പുനസ്ഥാപിക്കാൻ യാതൊരു നടപടിയും കൈകൊള്ളാത്ത സർക്കാർ നിലപാടിൽ യോഗം ശക്തമായ അമർഷം രേഖപ്പെടുത്തി. കോടതി വിധിയിലൂടെ നീതി നിഷേധിക്കപ്പെട്ടു മുസ്‌ലിം ജന വിഭാഗത്തിന്റെ ഉത്തരവാദപ്പെട്ട സംഘടനകളുമായി ചർച്ച ചെയ്യാൻ പോലും സർകാർ തയ്യാറാകാത്തത് ഒട്ടും നീതീകരിക്കാവതല്ല.

ലക്ഷദ്വീപിലെ സംഘ പരിവാർ ഭീകരതക്കെതിരെ പ്രതികരിച്ച തിന്റെ പേരിൽ സാമൂഹ്യ പ്രവർത്തക ആയിഷ സുൽത്താന ക്കെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തി വേട്ടയാടുന്നത് സമൂഹം ഒറ്റക്കെട്ടായി ചേറുക്കണം.

പൗരാവകാശ പോരാളികളെ കള്ളക്കേസിൽ കുടുക്കി നിശ്ശബ്ദമാക്കുന്ന ഫാസിസ്റ്റ് തന്ത്രം പ്രതിരോധിക്കുക തന്നെ വേണം.

ലോക് ഡൗൺ കാരണം ദുരിതമനുഭവിക്കുന്ന വ്യാപാരികളുടെ യും ചെറുകിട കച്ചവടക്കാരുടെയും വഴിയോര കച്ചവടം നടത്തുന്ന വരുടെയും പ്രയാസങ്ങൾ പരിഹരിക്കാൻ സര്ക്കാര് അടിയന്തിര നടപടി സ്വീകരിക്കണം.കച്ചവടക്കാർ ക്കായി പ്രതേക പാക്കേജ് നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

വൈസ് :പ്രസിഡൻ്റ് കെ അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു പ്രഫ.കെ പി സകരിയ്യ എൻ എം.ജലീൽ, അഡാ.പി.മുഹമദ് ഹനീഫാ ,പി.അബുൽ അലി മദനി, കെ.എൽ.പി ഹാരിസ്, അബ്ദു ലത്തീഫ് കരുമ്പിലാക്കൽ, കെ.പി.മുഹമ്മദ്. ഡോ. ജാബിർ അമാനി, ഡോ.ഐ.പി അബ്ദുസ്സലാം, ഇസ്മായിൽ കരിയാട്,, ബി.പി.എ ഗഫൂർ, അബ്ദുസ്സലാം പുത്തുർ ,കെ .എ സുബൈർ, കെ.അബ്ദുസ്സലാം മാസ്റ്റർ, കെ.എം കുഞ്ഞമ്മദ് മദനി, എം.ടി മനാഫ് ,കെ.പി.അബ്ദുറഹ്മാൻ, ഡോ.അൻവർ സാദത്ത്, ഫാസിൽ ആലുക്കൽ ,വി .സി .മറിയക്കുട്ടി സുല്ലമിയ്യ, റുഖ് സാന വാഴക്കാട് സംസാരിച്ചു.

Similar News