തിരുവനന്തപുരം: ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച സൗമ്യനായ കര്‍മയോഗിയായിരുന്നു ആല്‍ഫ അബ്ദുല്‍ ഖാദിര്‍ ഹാജിയെന്ന് കെഎംവൈഎഫ്.
തിരുവനന്തപുരം നഗരത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെ മുഖമായിരുന്നു അദ്ദേഹം. എല്ലാമത നേതാക്കളോടും വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം കേരള മുസ്‌ലിം ജമാ അത്ത് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണെന്ന് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനിയും ജനറല്‍ സെക്രട്ടറി കരാളി സുലൈമാന്‍ ദാരിമിയും പറഞ്ഞു.
കെഎംവൈഎഫിനെ ഏറെ സ്‌നേഹിച്ച ആല്‍ഫ ഹാജിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് കെഎംവൈഎഫിന്റെ കൊവിഡ് സ്‌പെഷ്യല്‍ ടീം നേതൃത്വം നല്‍കി
സംസ്ഥാന വൈസ് പ്രസിഡന്റ് പനവൂര്‍ വൈ സഫീര്‍ ഖാന്‍ മന്നാനി, ജനറല്‍ സെക്രട്ടറി അല്‍ അമീന്‍ റഹ്മാനി,മുന്‍ സംസ്ഥാന ട്രഷറര്‍ എ വൈ ഷിജു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശീറാസി ബാഖവി, സംസ്ഥാന സമിതിയംഗം റാസി മാമം, തിരുവനന്തപുരം ജില്ലാ നേതാക്കളായ റിയാസ് മന്നാനി ചുള്ളാളം, അബ്ദുസ്സലാം മന്നാനി വടുതല, ബാദുഷ മംഗലപുരം, ആംബുലന്‍സ് െ്രെഡവര്‍ അഷ്‌കര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.