'അതിന് ഞാന്‍ മരിക്കണം'; ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി കപില്‍ സിബല്‍

Update: 2021-06-10 17:09 GMT

ന്യൂഡൽഹി: ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് 'അതിന് ഞാന്‍ മരിക്കണം' എന്ന മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ ബിജെപിയിൽ ചേർന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം.

വിമത ശബ്ദമുയര്‍ത്തിയ 23 നേതാക്കളിലൊരാളായ ജിതിന്‍ പ്രസാദ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. കപില്‍ സിബലും വിമത ശബ്ദമുയര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രധാനിയായിരുന്നു. അതോടെയാണ് കപില്‍ സിബലിന് ഇങ്ങനെ ഒരു ചോദ്യം നേരിടേണ്ടിവന്നത്.

'പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയല്ലാതെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം എന്ത് ചെയ്തു, എന്ത് ചെയ്തില്ല എന്നതിനെ കുറിച്ച് ഞാന്‍ ഈ സാഹചര്യത്തില്‍ ഒന്നും പറയുന്നില്ല. കപിൽ സിബൽ പറഞ്ഞു.

Similar News