കോഴിക്കോട് കൊവിഡ് ആശുപത്രികളിൽ 2,185 കിടക്കകൾ ഒഴിവ്

Update: 2021-06-10 14:10 GMT

കോഴിക്കോട്: ജില്ലയിലെ 64 കൊവിഡ് ആശുപത്രികളിൽ

3,471 കിടക്കകളിൽ 2,185 എണ്ണം ഒഴിവുണ്ട്. 142 ഐ.സി.യു കിടക്കകളും 38 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 686 കിടക്കകളും ഒഴിവുണ്ട്. 16 ഗവൺമെന്റ് കൊവിഡ് ആശുപത്രികളിലായി 777 കിടക്കകൾ, 51 ഐ.സി.യു, 25 വെന്റിലേറ്റർ, 404 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

14 സി.എഫ്.എൽ.ടി.സികളിലായി 1,710 കിടക്കകളിൽ 1,313 എണ്ണമാണ് ബാക്കിയുള്ളത്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 430 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2,558 കിടക്കകളിൽ 1,924 എണ്ണം ഒഴിവുണ്ട്.

Similar News