ചാരായ വാറ്റുകേന്ദ്രത്തില്‍ പരിശോധന; വാറ്റുപകരണങ്ങളും കള്ളനോട്ടും പിടിച്ചെടുത്തു

Update: 2021-06-03 11:13 GMT

മടത്തറ(കൊല്ലം): കൊല്ലായില്‍ വീട് വാടകയ്‌ക്കെടുത്ത് വന്‍ തോതില്‍ ചാരായ വാറ്റ് നടത്തി വന്നിരുന്ന കേന്ദ്രത്തില്‍ നിന്ന് വാറ്റുപകരണങ്ങളും കള്ളനോട്ടും പിടികൂടി. 161500 രൂപയുടെ കള്ളനോട്ടും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. വാമനപുരം എക്‌സൈസ് സംഘത്തിനെ കണ്ട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കി കാറില്‍ കടത്താന്‍ വച്ചിരുന്ന 350 ലിറ്ററോളം ചാരായവും കാറും വാമനപുരം എക്‌സൈസ് സംഘം പിടിച്ചെടുത്തു.

ചാരായ വാറ്റിന് നേതൃത്വം നല്‍കിയ പാങ്ങോട് കൊച്ചാലുംമ്മൂട് ഇര്‍ഫാന്‍ മന്‍സിലില്‍ ഇര്‍ഷാദ് എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇര്‍ഷാദിന്റെ നീല KL 16 M 6744 സിഫ്റ്റ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. ഈ കാറിലാണ് ചാരായം കടത്തിക്കൊണ്ട് വന്നത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്തും ഇയാള്‍ കാഞ്ചിനട വനത്തിനുള്ളില്‍ വന്‍ തോതില്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്നു. അന്നും ഇയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. പാലോട് പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar News