മോദിയുടേത് മുതലക്കണ്ണീര്‍; മുതലകള്‍ നിരപരാദികളാണെന്നും രാഹുല്‍ഗാന്ധി

Update: 2021-05-23 06:39 GMT

ന്യൂഡല്‍ഹി: കൊവിഡിനെ കൈകാര്യം ചെയ്യുന്ന രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എന്‍ഡിഎ സര്‍ക്കാരിനെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മോദിയുടെ കരച്ചിലിനെ മുതലക്കണ്ണീരെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി. അതേസമയം മുതലകള്‍ നിരപരാദികളാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മോദിയുടെ തന്നെ മണ്ഡലമായ വാരണസ്സിയിലെ ഡോക്ടര്‍മാരുമായി വെള്ളിയാഴ്ച നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചക്കിടെയാണ് പ്രധാനമന്ത്രി വൈകാരികമായി പ്രതികരിച്ചത്.

രാജ്യത്തെ കൊവിഡ് വ്യാപനത്തെ തടയാന്‍ സാധിക്കാതിരുന്ന പ്രധാനമന്ത്രിക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. വാക്‌സിനേഷനിലും പ്രതിരോധ നടപടികളിലും മോദി സര്‍ക്കാറിന് വീഴ്ച്ച സംഭവിച്ചതായി ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു.

Similar News