ഗൂഡല്ലൂര്‍: ജനവാസ കേന്ദ്രത്തിനടുത്തുള്ള ഉപേക്ഷിച്ച കിണറ്റില്‍ വീണ കടുവ ചത്തു. മുതുമല കടുവാസങ്കേതം പരിധിയിലെ നെല്ലാക്കോട്ട റേഞ്ചില്‍ മുക്കട്ടി പൊനമ്മൂലയിലാണ് സംഭവം.
ഏകദേശം ആറു വയസ് പ്രായമുള്ള കടുവയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പ്രദേശവാസികളാണ് കിണറ്റില്‍ കടുവയുടെ ജഡം കണ്ടത്. വിവരം ലഭിച്ചതോടെ മുതുമല കടുവാസങ്കേതം ഡയറക്ടര്‍ കൃപാശങ്കറിന്റെയും നെല്ലാക്കോട്ട റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശ്രീനിവാസന്റെയും നേതൃത്വത്തില്‍ വനപാലക സംഘം സ്ഥലത്തെത്തി തുടര്‍നടപടുകള്‍ ആരംഭിച്ചു. കടുവകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കാല്‍തെറ്റി കിണറ്റില്‍ വീണതാകാമെന്നാണ് വനസേനാംഗങ്ങളുടെ പ്രാഥമിക നിഗമനം.