വാഴക്കാട്: എളമരം യതീംഖാന മുന്‍ സെക്രട്ടറിയും മുന്‍ വൈസ് പ്രസിഡന്റും, കൊയപ്പത്തൊടി ദാറുല്‍ ഉലൂം വൈസ് പ്രസിഡന്റും, വാഴക്കാട് റൈഞ്ച് മദ്‌റസ മാനേജ്‌മെന്റ് പ്രസിഡന്റുമായ കൊയപ്പത്തൊടി വലിയതൊടി കെ വി മുഹമ്മദ് യാക്കൂബ് (76) എന്ന ഇങ്ക അന്തരിച്ചു. കൊ വിഡ് ബാധിതനായി കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഭാര്യമാര്‍ സുരയ്യ ( ബീക്കുട്ടി) , റംല (കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍). മക്കള്‍: റിഹാന സെറിന്‍, റിസ്ബ സെറിന്‍, സാനിയ സുല്‍ത്താന, അജ്‌നാസ് മുഹമ്മദ്. ഖബറക്കം: കൊയപ്പൊടി ദാറുല്‍ ഉലൂം ഖബര്‍സ്ഥാനില്‍ ഇന്ന് നടക്കും.